അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത് - മന്ത്രി എം ബി രാജേഷ്‌

ആധികാരിക വിജയത്തോടെ അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയെന്ന് മന്ത്രി എം ബി രാജേഷ്‌. സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജന്റീനയല്ല ഫൈനലിലേക്ക് ആർത്തലച്ച് എത്തിയ അർജന്റീന. അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത്. അർജന്റീനക്കും മെസ്സിക്കും ലോകത്തിന്റെ നെറുകയിലേക്ക് ഒരേയൊരു മത്സരത്തിന്റെ ദൂരം മാത്രം. വാമോസ് അർജന്റീന- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആധികാരിക വിജയത്തോടെ അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തി. സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജന്റീനയല്ല ഫൈനലിലേക്ക് ആർത്തലച്ച് എത്തിയ അർജന്റീന. കളിയുടെ എല്ലാ മേഖലകളിലും ക്രൊയേഷ്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിച്ച് സംശയാതീതമായ വിജയമാണ് അർജന്റീന നേടിയിരിക്കുന്നത്. മൈതാന മധ്യത്തിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ചു അൽവാരസ് നേടിയ ഗോൾ 1986 ൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനെ ഓർമയിൽ കൊണ്ടുവന്നു. അതിനു ശേഷം അൽവാരസ് നേടിയ രണ്ടാം ഗോൾ 99 ശതമാനവും മെസ്സിക്ക് അവകാശപ്പെട്ടതാണ്. മെസ്സിയുടെ ക്ലാസ് വ്യക്തമാക്കുന്നതായിരുന്നു ആ ഗോളിലേക്ക് നയിച്ച മുന്നേറ്റം. അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത്. അർജന്റീനക്കും മെസ്സിക്കും ലോകത്തിന്റെ നെറുകയിലേക്ക് ഒരേയൊരു മത്സരത്തിന്റെ ദൂരം മാത്രം. വാമോസ് അർജന്റീന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന ക്രോയേഷ്യയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയിരിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പ്‌ മത്സരമായതിനാല്‍ അര്‍ജന്റീന ലോകകപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More
Web Desk 1 day ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 2 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 3 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 3 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More