യൂറോപ്പിലേക്ക് ഒരു യാത്ര പോകണം എന്നാഗ്രഹിക്കത്തവര് ചുരുക്കമായിരിക്കും. യൂറോപ്പ് യാത്രക്കായി തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഷെങ്കന്‍ വിസയെക്കുറിച്ച് അറിയാമായിരിക്കും. എന്താണ് ഷെങ്കന്‍ വിസ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ഷെങ്കന്‍ പ്രദേശമെന്നാണ് വിളിക്കുക. ഈ രാജ്യങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചുറ്റികറങ്ങാനായി അനുവദിക്കുന്ന വിസയാണ് ഷെങ്കന്‍ വിസ. ഇതുപയോഗിച്ച് യൂറോപ്പിലെ 27 രാജ്യങ്ങളില്‍ ഒരു തടസവും കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കും. അതായത് പുറമേ നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് 27 രാജ്യങ്ങളും ഒറ്റ രാജ്യമായി തോന്നും. കാരണം ഈ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളിൽ യാതൊരു വിധ നിയന്ത്രണങ്ങളും വിനോദ സഞ്ചാരികള്ക്കുണ്ടായിരിക്കില്ല.
ഷെങ്കന്‍ പ്രദേശത്തെ യാത്രക്കായി രണ്ടുതരത്തിലുള്ള വിസകളാണ് അനുവദിക്കുന്നത്. ഒന്ന് യൂണിഫോം വിസയും പ്രാദേശിക സാധുതയുള്ള വിസയുമാണ്. യൂണിഫോം വിസയുള്ളയാള്‍ക്ക് 180 ദിവസത്തില്‍ പരമാവധി 90 ദിവസത്തേക്ക് ഷെങ്കന്‍ പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ പ്രാദേശിക വിസ ലഭിച്ചയാള്‍ക്ക് വിസ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. കൂടാതെ വിസയില്‍ ഒരാള്‍ക്ക് എത്ര തവണ ഷെങ്കന്‍വിസ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ജര്‍മ്മന്‍ എംബസി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്മെന്റുകള് ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കൂടാതെ സമീപത്തുള്ള അപേക്ഷാ കേന്ദ്രങ്ങളിലെ ബുക്കിങ് പൂര്ണമായിട്ടുണ്ടെങ്കില് മറ്റ് നഗരങ്ങളിലെ അപ്പോയിന്മെന്റ് സ്ലോട്ടുകള്‍ ഉപയോഗിക്കാനും സാധിക്കുമെന്നും എംബസി അറിയിച്ചു. അടുത്തിടെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസുകളില്‍ ജര്‍മ്മനി ഇളവുകള്‍ വരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
അതേസമയം, തൊഴിൽ, വിദ്യാർത്ഥി തുടങ്ങിയ വീസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നിയമങ്ങളിലെ ഈ ഇളവ് ബാധകമായിരിക്കില്ല. നേരത്തെ ദീര്‍ഘകാല ദേശീയ വിസകള്‍ക്കും ഹ്രസ്വകാല ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നതായി ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ വിസ ഫീസും കുറച്ചിട്ടുണ്ട്.