അഴിമതിക്കാരായ പൊതുപ്രവർത്തകരെ നേരിട്ട് തെളിവില്ലെങ്കിലും ശിക്ഷിക്കാം- സുപ്രീംകോടതി

ഡല്‍ഹി: അഴിമതിക്കാരോട് കോടതികള്‍ മൃദുസമീപനം സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകനെ ശിക്ഷിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയോ സ്വീകരിക്കുന്നതിന്റെയോ നേരിട്ടുളള തെളിവുകള്‍ ആവശ്യമില്ലെന്നും സാഹചര്യത്തെളിവുകള്‍ മാത്രം മതിയെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരാതിക്കാരന്‍ മരണപ്പെടുകയോ കൂറുമാറുകയോ ചെയ്തു എന്ന കാരണത്താല്‍ പൊതുപ്രവര്‍ത്തകന്‍ അഴിമതിക്കേസില്‍ കുറ്റവിമുക്തനാവില്ലെന്നും മറ്റ് രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിചാരണ തുടരാമെന്നും സുപ്രീംകോടതി വിധിച്ചു. അഴിമതി നടത്തുന്നത് ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്നു, അതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കേസെടുത്ത് ശിക്ഷിക്കണമെന്ന് കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ആവശ്യപ്പെടാതെ  ലഭിക്കുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 16 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 17 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More