കൊച്ചി: ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നാലാം മുറ'യുടെ ട്രെയ്ലറിന് മികച്ച പ്രതികരണം. ഇന്നലയാണ് സിനിമയുടെ ട്രെയ് ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആകാംഷയും കൗതുകവും ഉണർത്തുന്ന ഒരു സിനിമയാണ് നാലാം മുറ എന്ന് ട്രെയ്ലറില് നിന്നുതന്നെ വ്യക്തമാണ്. സസ്പെന്‍സ് ത്രില്ലറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായി ഈ മാസം 23-ന് ചിത്രം തിയേറ്ററുകളിലെത്തും.
പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലക്കി സ്റ്റാറിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത് ഗോപി സുന്ദറാണ്. സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്.