ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന, നാശോന്മുകമായ പൊതുബോധത്തെ സൃഷ്ടിക്കും- ഷാറൂഖ് ഖാന്‍

കൊല്‍ക്കത്ത: പത്താന്‍ സിനിമയ്‌ക്കെതിരെ ബിജെപി-സംഘപരിവാര്‍ അനുകൂലികള്‍ ബഹിഷ്‌കരണാഹ്വാനം നടത്തുന്ന പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലെ പ്രതിലോമകരമായ ഇടപെടലുകളെക്കുറിച്ച് നടന്‍ ഷാറൂഖ് ഖാന്‍. മനുഷ്യര്‍ അവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സ്ഥലമായി ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ മാറിയിട്ടുണ്ടെന്നും സങ്കുചിതമായ കാഴ്ച്ചപ്പാടുകളാണ് സമൂഹമാധ്യമങ്ങളെ പലപ്പോഴും നയിക്കുന്നതെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍വെച്ചായിരുന്നു ഷാറൂഖ് ഖാന്റെ പ്രതികരണം.

'സമൂഹമാധ്യമങ്ങളാണ് ഇന്ന് പൊതുബോധവും ആഖ്യാനങ്ങളും രൂപപ്പെടുത്തുന്നത്. സിനിമയെ സമൂഹമാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുമെന്ന് പരക്കെ അഭിപ്രായമുണ്ട്. പക്ഷെ സിനിമയ്ക്ക് ഇന്നത്തെ കാലത്ത് അതിനേക്കാളേറേ വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സങ്കുചിതമായ കാഴ്ച്ചപ്പാടുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുകയും അത് മനുഷ്യന്റെ ചിന്തകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നെഗറ്റിവിറ്റി സോഷ്യല്‍ മീഡിയ ഉപഭോഗം കൂട്ടുമെന്നും അതിന്റെ കച്ചവടമൂല്യം ഉയരുമെന്നും എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഈ പോക്ക് ഭിന്നിപ്പ് വളര്‍ത്തുന്ന, നാശോന്മുകമായ പൊതുബോധത്തെ സൃഷ്ടിക്കും'- ഷാറൂഖ് ഖാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്താന്‍ സിനിമയിലെ ആദ്യ വീഡിയോ ഗാനമായ 'ബേഷരം രംഗ്' കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനത്തില്‍ ദീപിക കാവി നിറത്തിലുളള ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ചത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും ഗാനരംഗങ്ങളിലും മാറ്റം വരുത്തണം. അല്ലെങ്കില്‍ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ല എന്നാണ് നരോത്തം മിശ്രയുടെ മുന്നറിയിപ്പ്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 15 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 18 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More