നൂറുദിവസം പിന്നിട്ട് ഭാരത് ജോഡോ യാത്ര

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര നൂറുദിനം പിന്നിട്ടു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം 2800 കിലോമീറ്റര്‍ പിന്നിട്ടു. ഇനി 737 കിലോമീറ്റര്‍ മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ പര്യടനം നടത്തുന്ന യാത്ര രാവിലെ മീണ ഹൈക്കോടതിയില്‍നിന്ന്  ആരംഭിച്ച് പതിനൊന്നുമണിയോടെ ഗിരിരാജ് ധരന്‍ ക്ഷേത്രത്തിലാണ് അവസാനിച്ചത്. ഭാരത് ജോഡോ യാത്രയുടെ നൂറുദിനങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജയ്പൂരില്‍ വിപുലമായ ആഘോഷപരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെ ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച പദയാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. ഡിസംബര്‍ 21-ന് യാത്ര ഹരിയാനയിലേക്ക് കടക്കും. 2023 ജനുവരി 26-ന് ശ്രീനഗറിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക. രാഹുലിന്റെ നേതൃത്വത്തിലുളള യാത്ര നൂറുദിവസം പിന്നിടുമ്പോള്‍ പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കിടയിലും വലിയ സ്വാധീനമുണ്ടായതായാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതും യാത്രയുടെ വിജയമായി കോണ്‍ഗ്രസ് വിലയിരുത്തുന്നു. കലാ സാംസ്‌കാരിക- സാമൂഹ്യ- സാമ്പത്തിക രംഗത്തുനിന്നുളള നിരവധി പ്രമുഖരും യാത്രയില്‍ അണിനിരന്നിരുന്നു. ബിജെപിയുടെ കേന്ദ്രങ്ങളിലടക്കമുണ്ടായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 2 days ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More