കോവിഡ് -19: മരണവും രോഗീവര്‍ദ്ധനവും കുറയുന്നു

എസ്.വി.മെഹ്ജൂബ്

മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളായി കുറയുന്നു 

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 5060 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,70,121പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ  4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍ പിടിച്ചുനിര്‍ത്താന്‍ ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് കാണാം. ഒറ്റ ദിവസംകൊണ്ട് പതിനായിരവും അതിനു മുകളിലും മരിച്ചുവീണിടത്തു നിന്നാണ് ലോകം കരകയറിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് മരണസംഖ്യ 1,65,061 ആയിരുന്നു. തിങ്കളാഴ്ച മാത്രം ലോകത്താകെ മരണപ്പെട്ടത് 4312 പേരാണ്. ഞായറാഴ്ച  ലോകത്ത് മരണപ്പെട്ടത്   6,493 പേരാണ്. മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഞായറാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിങ്കളാഴ്ച 2181 ന്റെ കുറവാണ് ഉണ്ടായത്. മരണനിരക്കില്‍ സ്ഥിരത കൈവരിച്ച് താഴോട്ടുപോരുന്ന പ്രവണതയാണ് ഇപ്പോഴത്തെ ഡാറ്റ കാണിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കൂടി സ്ഥിരത കൈവരിച്ചാല്‍ അത് കൊറോണ വൈറസ് ബാധയില്‍ നിന്ന് പതുക്കെയുള്ള വിടുതലിന്റെ ലക്ഷണമായി വിലയിരുത്താനാവും.

അമേരിക്കയിലും ഇറ്റലി, ഫ്രാന്‍സ്‌, ബ്രിട്ടന്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും മരണനിരക്ക് ചില ദിവസങ്ങളില്‍ അടുപ്പിച്ച് കുറയുകയും പിന്നീട് കുത്തനെ കൂടുകയും, കൂടിയ നിലയില്‍ തുടരുകയും ചെയ്ത പ്രതിഭാസം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നോ നാലോ ദിവസത്തെ ഡാറ്റ കൊറോണ വ്യാപന - മരണ നിരക്കിന്റെ കാര്യത്തില്‍ വിശകലനത്തിന് മതിയായ ഒരു കണക്കായി പരിഗണിക്കാനാവുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

രോഗീവര്‍ദ്ധനാ നിരക്ക് കഴിഞ്ഞ നാലുദിവസമായി താഴോട്ട് 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24.76,066 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 24,06,910 ആയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ പുതിയ രോഗികളുടെ എണ്ണം 69,156 ആണ് എന്നര്‍ത്ഥം രോഗീവര്‍ദ്ധനാ നിരക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൃത്യം 76,138 ന്റെ കുറവ്  രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തെ ഡാറ്റ പരിശോധിച്ചാല്‍ രോഗീ വര്‍ദ്ധനവിലെ കുറവ് താഴോട്ടു പോകാനുള്ള പ്രവണത കാണിക്കുന്നതായി കാണാന്‍ കഴിയും.

ലോകത്താകെ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്‌ കഴിഞ്ഞ നാലു ദിവസങ്ങളിലായി  ഇപ്രകാരമാണ്: ശനി - 1,32,560, ഞായര്‍  - 80,083, തിങ്കള്‍ - 76,138, ചൊവ്വ (ഇന്ന്) - 69,156. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തി എന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ശനിയാഴ്ചയും ഞായറാഴ്ചയും തമ്മില്‍ ഏകദേശം അമ്പതിനായിരത്തിലധികം രോഗികളുടെ കുറവ് രേഖപ്പെടുത്തി. ഞായര്‍, തിങ്കള്‍, ചിവ്വ ദിവസങ്ങളില്‍ ക്രമാനുഗതം കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മരണനിരക്കിന്റെ കാര്യത്തില്‍ സൂചിപ്പിച്ചതുപോലെ തന്നെ ഒരു പ്രവണത എന്ന നിലയില്‍ വിശകലനം ചെയ്യാന്‍ മതിയായ ദിനങ്ങള്‍ ആയില്ലെങ്കിലും കഴിഞ്ഞ 96 മണിക്കൂറുകളായി ലോകത്താകമാനം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍  കുറവ് വരുകയാണ്. മരണ-രോഗീ വര്ദ്ധനാനിരക്കിലെ ഈ പ്രവണത തുടരാനായാല്‍ ലോകം കൊറോണ വൈറസിനെ അതിജീവിക്കുന്നതിന് ഏറെ കാലം കാത്തിരിക്കേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം.


Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More