ആര്‍എസ്എസിന് അനുകൂലമായി സംസാരിച്ചാല്‍ അത് നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കില്ല- കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാംപില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനം. അട്ടപ്പാടിയില്‍ നടക്കുന്ന ജില്ലാ ക്യാംപില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെ സുധാകരനെതിരെ വിമര്‍ശനമുയര്‍ന്നത്. ആര്‍എസ്എസിനോട് കെ സുധാകരന്‍ കാണിച്ച മൃദുസമീപനം അംഗീകരിക്കാനാവില്ലെന്നും എത്ര വലിയ നേതാവാണെങ്കിലും ആര്‍എസ്എസിനെ സംരക്ഷിച്ച് സംസാരിച്ചാല്‍ അത് നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കാനാവില്ലെന്നും ജില്ലാ ക്യാംപില്‍ അഭിപ്രായമുയര്‍ന്നു. 

പാര്‍ട്ടി ആര്‍എസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങിനിര്‍ത്തുന്നു എന്ന രീതിയില്‍ ഏത് കൊടികുത്തിയ കൊമ്പന്‍ സംസാരിച്ചാലും കയ്യും വായും പൊത്തി മിണ്ടാതിരിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയില്ലെന്ന് കെ പി സി സിയെ ഓര്‍മ്മിപ്പിക്കുന്നു എന്നും ആരെങ്കിലും അങ്ങനെ സംസാരിച്ചാല്‍ അവരെ ഒറ്റുകാരനെന്ന് വിളിക്കാന്‍ മടിക്കാത്ത പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസ് മാറുമെന്നും  പ്രമേയത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ പാലക്കുഴിയാണ് പ്രമേയം അവതരിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനസ്വാധീനമുളള, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാക്കള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുന്ന കോണ്‍ഗ്രസ് നടപടി അംഗീകരിക്കില്ലെന്നും അത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന നേതാക്കള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വേദി നല്‍കുമെന്നും പ്രമേയത്തില്‍ പറയുന്നു. ശശി തരൂരിന്റെ പേരെടുത്തു പറയാതെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More