പ്രതിഷേധിക്കുന്നവരെ പിന്തുണച്ചു; ഇറാനില്‍ നടി അറസ്റ്റില്‍

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ചതിന് നടി തരാനെ അലിദൂസ്തി അറസ്റ്റില്‍. ഡിസംബര്‍ എട്ടിന് പ്രക്ഷോഭകരെ പിന്തുണച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. 'നിങ്ങളുടെ നിശബ്ദത സ്വേഛാധിപത്യത്തെയും സ്വേഛാധിപതികളെയും പിന്തുണയ്ക്കുന്നു' എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. ഇതിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അര്‍ധസൈനിക സേനയിലെ അംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിച്ച് ഇരുപത്തിമൂന്നുകാരനായ മൊഹ്‌സിന്‍ ഷെക്കാരിയെ ഭരണകൂടം പരസ്യമായി തൂക്കിലേറ്റിയതിനെയും തരാനെ അലിദൂസ്തി അപലപിച്ചിരുന്നു. 

'നിങ്ങളുടെ നിശബ്ദത സ്വേഛാധിപത്യത്തെയും സ്വേഛാധിപതികളെയും പിന്തുണയ്ക്കുന്നതാണ്. ഈ രക്തച്ചൊരിച്ചില്‍ കണ്ടിട്ടും നടപടിയെടുക്കാതിരിക്കുന്ന ഓരോ അന്താരാഷ്ട്ര സംഘടനയും മനുഷ്യരാശിക്ക് അപമാനമാണ്'- എന്നാണ് തരാനെ അലിദൂസ്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിലവില്‍ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത നിലയിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇറാനില്‍ കൊല്ലപ്പെട്ടവരുടെയും തടവില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് താല്‍ക്കാലികമായി താന്‍ അഭിനയം നിര്‍ത്തിവയ്ക്കുന്നതായി നടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'തടവില്‍ കഴിയുന്നവരുടെയും കൊല്ലപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് നീതി ലഭിക്കാനായി പോരാടുകയും ചെയ്യും. എന്റെ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. എന്‌റെ അവകാശങ്ങള്‍ എനിക്ക് ലഭിക്കാനായി ഏതറ്റംവരെയും പോകും'-എന്നും തരാനെ അലിദൂസ്തി പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More