അഭിനന്ദനങ്ങള്‍ സഹോദരാ; മെസ്സിക്ക് ആശംസകളുമായി നെയ്‌മര്‍

ദോഹ: ഖത്തര്‍ ലോകകപ്പ്‌ മത്സരത്തില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നേടിയതിനുപിന്നാലെ മെസ്സിയെ അഭിനന്ദിച്ച് സൂപ്പര്‍ താരം നെയ്‌മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്നാണ് പിഎസ്ജിയിലെ സഹതാരവും കൂടിയായ നെയ്മർ ട്വീറ്റ് ചെയ്തത്. സ്പാനിഷ് ഭാഷയിലുള്ള അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ്‌ നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയുടെ  മൂന്നാം ലോകകിരീടമാണിത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഖത്തർ ലോകകപ്പിൽ അവസാന മുത്തം തനിക്കും ടീമിനും അവകാശപ്പെട്ടതാകുമെന്നും ചാമ്പ്യന്‍പട്ടം അര്‍ജന്റീനയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും മെസ്സി പറഞ്ഞു. ഒരു ചാമ്പ്യനായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും  ഫ്രാന്‍സിനെതിരെയുള്ള പോരാട്ടം കഠിനമായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് ഒരു ലോകകപ്പ്‌ വേണമായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. കരിയർ അവസാനിക്കാനിരിക്കെ കോപ അമേരിക്കയും ലോകകപ്പും കൈയിലെത്തുന്നതിനേക്കാള്‍ സന്തോഷം മറ്റെന്തുണ്ട്. താന്‍ അര്‍ജന്റീന ടീമില്‍ തുടരുമെന്നും മെസ്സി പറഞ്ഞു. ഈ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും ലയണൽ മെസ്സിയാണ്. ​ഗോൾഡൻ ബോളും ലോകകപ്പുമായുമാണ് മെസ്സിയുടെ മടക്കം.

Contact the author

sports Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More