ലോകത്ത് 5060 പേര്‍കൂടി മരിച്ചു, 69,156 പുതിയ രോഗികള്‍

ഇന്നലെമാത്രം മരണമടഞ്ഞത് 5060 പേര്‍

കോവിഡ് -19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 5060 പേര്‍. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ ലോകത്താകമാനം 1,70,121പേര്‍ മരണപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം മരണനിരക്ക് കഴിഞ്ഞ നാലു ദിവസങ്ങളിലായി ചെറിയ ഏറ്റക്കുറച്ചിലുകളോടെ  4312 മുതല്‍ 6500 വരെയുള്ള സംഖ്യക്കിടയില്‍ പിടിച്ചുനിര്‍ത്താന്‍ ലോകത്താകമാനമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് കാണാം. ഒറ്റ ദിവസംകൊണ്ട് പതിനായിരവും അതിനു മുകളിലും മരിച്ചുവീണിടത്തു നിന്നാണ് ലോകം കരകയറിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

രോഗീവര്‍ദ്ധനാ നിരക്ക് കഴിഞ്ഞ നാലുദിവസമായി താഴോട്ട് 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24.76,066 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 24,06,910 ആയിരുന്നു. അതായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ പുതിയ രോഗികളുടെ എണ്ണം 69,156 ആണ് എന്നര്‍ത്ഥം രോഗീവര്‍ദ്ധനാ നിരക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൃത്യം 76,138 ന്റെ കുറവ്  രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തെ ഡാറ്റ പരിശോധിച്ചാല്‍ രോഗീ വര്‍ദ്ധനവിലെ കുറവ് താഴോട്ടു പോകാനുള്ള പ്രവണത കാണിക്കുന്നതായി കാണാന്‍ കഴിയും.

ലോകത്താകെ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്‌ കഴിഞ്ഞ നാലു ദിവസങ്ങളിലായി  ഇപ്രകാരമാണ്: ശനി - 1,32,560, ഞായര്‍  - 80,083, തിങ്കള്‍ - 76,138, ചൊവ്വ (ഇന്ന്) - 69,156. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തി എന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഏറ്റവും പുതിയ കണക്കനുസരിച്ച്   69,156 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു  വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് ഇപ്പോള്‍ 16,60,731പേര്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലാണ്. 56,444 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 6,45,214 - പേര്‍ സുഖം പ്രാപിച്ചു.

ഫ്രാന്‍സില്‍ മരണം 547  

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 547 പേരാണ് മരണപ്പെട്ടത്.  ഇന്നലെത്തെ മരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 152 വര്‍ദ്ധനവാണ് മരണനിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ (ചൊവ്വ) 395 പേരാണ്  ഫ്രാന്‍സില്‍ മരണപ്പെട്ടത്.

കൊറോണ ബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്ന ഇറ്റലി സ്പെയില്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ടു പിറകെയാണ് ഫ്രാന്‍സും. ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ 500 - 600 തലത്തില്‍ പോയിരുന്ന മരണനിരക്കില്‍ വ്യാഴാഴ്ച വന്‍ കുതിപ്പാണ് നടത്തിയത്. ഇത് ജനങ്ങളെ ആകെ പരിഭ്രാന്ത്രരാക്കി. പിന്നീട് തിങ്കളാഴ്ച വരെ 800 നും 650 നുമിടയിലായിരുന്നു ദിനേനയുള്ള മരണനിരക്ക്. ചൊവ്വാഴ്ച കുത്തനെയുള്ള കുറവ് രേഖപ്പെടുത്തിയത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ വര്‍ദ്ധനവ് നിരാശയുണ്ടാക്കുന്നതാണ്.

ഇതിനകം രാജ്യത്ത് ആകെ 20,812 പേര്‍ മരണപ്പെട്ടു. 1,57,872 പേര്‍ക്കാണിവിടെ രോഗം ബാധിച്ചിരിക്കുന്നത്.

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 454 മരണം 

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 454 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചെറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 24,568  ആയി. 1,83,484 - പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തേതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 21 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

സ്പെയിന്‍ ഇന്ന് മരണം 399

സ്പെയിനില്‍ ഇന്ന് നേരിയതെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടവരുടെ എണ്ണം കുറവാണ്. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി മരണനിരക്കില്‍ ചെറിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.  സ്പെയിനില്‍ ആകെ ഇതിനകം 21,251- പേര്‍ മരണപ്പെട്ടു. 2,01,746 പേര്‍ക്കാണ് സ്പെയിനില്‍ രോഗ ബാധയുണ്ടായത്‌.

വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളിലെ കണക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ് 

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 449 മരണം

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 449 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 16,958 ആയി. ഇന്നലെ (തിങ്കള്‍) 596 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ശനിയാഴ്ച ഇത് 888 ആയിരുന്നു. അതായത് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണ നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,29,419 ആണ്.

കഴിഞ്ഞ നാലുദിവസങ്ങളിലായി മരണ നിരക്ക് 800 ന് തൊട്ടുതാഴെയും മുകളിലുമായി നിലനില്‍ക്കുകയായിരുന്നു. ഇന്നലെയും ഇന്നുമായി ഉണ്ടായ വലിയ നിരക്ക് കുറവ് നിലനിര്ത്താ‍ന്‍  വരും ദിവസങ്ങളില്‍ കഴിയുമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേര്‍.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,962 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.

വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ശനിയാഴ്ചത്തെ  തുടര്‍ച്ചയെന്നോണം ഞായറാഴ്ച്  രേഖപ്പെടുത്തിയത് മരണനിരക്കില്‍  114 ന്‍റെ കുറവാണ്. തിങ്കളാഴ്ച വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ ഉണ്ടായി എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്.

യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

അമേരിക്കയില്‍  1,780 മരണം 

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,780 പേരാണ് മരണപ്പെട്ടത്. ഇന്നുള്‍പ്പെടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയിലാണ് അമേരിക്കയിലെ ദിനംപ്രതിയുള്ള മരണനിരക്ക്. ഇത് താരതമ്യേന ശനിയാഴ്ച്ചക്ക് മുന്‍പുള്ള മരണനിരക്കിനേക്കാള്‍ കുറവാണ്.

ശനിയാഴ്ചക്ക് മുന്‍പുള്ള മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി  രോഗികള്‍ മരണപ്പെട്ടു. ഇന്നലെയും ഇന്നും താരതമ്യേന  മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന് 237 ന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 44,135 പേര്‍ ഇതിനകം മരണപ്പെട്ടു. 8,15,382  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ശനിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്.


Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More