കമല്‍ ഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും

ചെന്നൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ പങ്കെടുക്കും. പദയാത്ര ഡിസംബര്‍ 24-ന് ഡല്‍ഹിയില്‍ എത്തുമ്പോഴാണ് കമല്‍ ഹാസനും പാര്‍ട്ടി പ്രവര്‍ത്തകരും യാത്രയില്‍ അണിചേരുക. രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ യാത്രയില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം. മാര്‍ച്ചില്‍ കമല്‍ ഹാസന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുമെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ ജി മൗര്യ അറിയിച്ചു. 

ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ തീരുമാനിച്ചതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുളള മുന്നണിയുമായി കൈകോര്‍ക്കാന്‍ കമല്‍ഹാസന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ല്‍ ലോക്‌സഭയിലേക്കും 2021-ല്‍ നിയമസഭയിലേക്കും മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടിവന്നത്. അതിനാല്‍ 2024-ലെ പൊതുതെരഞ്ഞെടുപ്പ് ആവുമ്പോഴേക്ക് ഏതെങ്കിലും മുന്നണിയോടൊപ്പം ചേരണമെന്ന് അടുത്തിടെ ചെന്നൈയില്‍ നടന്ന മക്കള്‍ നീതി മയ്യം നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. 

അതേസമയം, നിലവില്‍ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച പദയാത്ര തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് രാജസ്ഥാനിലെത്തിയത്. ജനുവരി ഇരുപത്തിയാറിന് ജമ്മു കശ്മീരിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 20 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 23 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More