തട്ടിയെടുക്കപ്പെട്ട നീതി കോടതി തിരികെ നല്‍കുമെന്ന് വിശ്വാസമുണ്ട്; ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ്

ഡല്‍ഹി: കോടതി നീതി പുനസ്ഥാപിക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍. തങ്ങളില്‍നിന്ന് തട്ടിയെടുക്കപ്പെട്ട നീതി കോടതി തിരികെ നല്‍കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഒരുപക്ഷെ അന്ന് ബില്‍ക്കിസിന് സമാധാനമായി ഉറങ്ങാന്‍ കഴിഞ്ഞേക്കുമെന്നും യാക്കൂബ് റസൂല്‍ പറഞ്ഞു. കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരായ ബില്‍ക്കിസിന്റെ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. അതിനുപിന്നാലെയാണ് യാക്കൂബിന്റെ പ്രതികരണം.

'കുറ്റവാളികളെ ശിക്ഷ കഴിയുംമുന്‍പേ വെറുതേ വിട്ടതില്‍ വിഷമമുണ്ട്. എങ്കിലും കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പ്രതികളെ വെറുതെവിട്ടതിനെ ചോദ്യംചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അത് ജനുവരി ആദ്യവാരം കോടതി പരിഗണിക്കുമെന്നാണ് ഞങ്ങളുടെ അഭിഭാഷക പറഞ്ഞത്. 2022 മെയ് മാസത്തെ സുപ്രീംകോടതി ഉത്തരവിനെതിരായ പുനപരിശോധനാ ഹര്‍ജി കോടതി തളളി. എന്നാല്‍ ഞങ്ങളില്‍നിന്ന് തട്ടിയെടുത്ത നീതി പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്ന് ഒരുപക്ഷെ ബില്‍ക്കിസ് വീണ്ടും ഉറങ്ങാന്‍ കഴിഞ്ഞേക്കും'- യാക്കൂബ് റസൂല്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതികളുടെ വിടുതല്‍ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയാണ് സുപ്രീംകോടതി തളളിയത്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗുജറാത്ത് കലാപത്തിനിടെ തന്നെ ബലാത്സംഗം ചെയ്യുകയും മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ പതിനാല് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പതിനൊന്ന് പ്രതികളെയും ശിക്ഷാകാലാവധി കഴിയുന്നതിനുമുന്‍പേ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്താണ് ബില്‍ക്കിസ് സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 17 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 19 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 20 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More