'നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു'; കേരളത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീന

ഫിഫ ലോകകപ്പ്‌ വിജയത്തിനുപിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍. ട്വിറ്ററിലൂടെയാണ് അര്‍ജന്റീനയുടെ പ്രതികരണം. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ളാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാന്‍സിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.

നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ്‌ നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷം അര്‍ജന്റീനയുടെ  മൂന്നാം ലോകകിരീടമാണിത്. ഈ ലോകകപ്പിലെ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും ലയണൽ മെസ്സിയാണ്. ​ഗോൾഡൻ ബോളും ലോകകപ്പുമേന്തിയാണ് മെസ്സിയുടെ മടക്കം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേരളത്തിലെ ആരാധകരോട് ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മറും നന്ദി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തന്നെയും ഫുട്ബോളിനെയും സ്നേഹിക്കുന്നവര്‍ക്ക് നെയ്‌മര്‍ നന്ദി അറിയിച്ചത്. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടെയും ചിത്രവും നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More