കാന്‍ഗ്ര: ഇന്ത്യ വിട്ട് ചൈനയിലേക്ക് മടങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദലൈലാമ. പണ്ഡിറ്റ് നെഹ്റു തെരഞ്ഞെടുത്ത സ്ഥലമാണ് കാന്ഗ്രയെന്നും ഇതാണ് തന്റെ സ്ഥിരം ഗൃഹമെന്നും ദലൈലാമ മാധ്യമങ്ങളോട് പറഞ്ഞു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചതിനുപിന്നാലെയാണ് ദലൈലാമയുടെ പ്രതികരണം. 'ചൈനയിലേക്ക് മടങ്ങേണ്ട കാര്യമില്ല. എനിക്ക് കൂടുതല്‍ ഇഷ്ടം ഇന്ത്യയോടാണ്. ഇന്ത്യയാണ് മികച്ച സ്ഥലം. കാന്‍ഗ്ര പണ്ഡിറ്റ് നെഹ്രു തെരഞ്ഞെടുത്ത സ്ഥലമാണ്. ഇതാണ് എന്റെ സ്ഥിരം വസതി'- ദലൈലാമ പറഞ്ഞു.
ചൈനീസ് അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ടിബറ്റന്‍ പോരാളികള്‍ നടത്തിയ സായുധ കലാപത്തിനുപിന്നാലെ 1959-ലാണ് ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ദലൈലാമയ്ക്ക് ഇന്ത്യയില്‍ രാഷ്ട്രീയാഭയം നല്കി. അന്നുമുതല്‍ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയിലാണ് താമസം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അരുണാചലിലെ തവാങ്ങിലാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഡിസംബര്‍ 9-ന് ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തെയും സൈനികര്‍ക്ക് നിസാര പരിക്കുകളേറ്റിരുന്നു. ഇന്ത്യയുടെ ഭാഗത്തേക്ക് അതിക്രമിച്ചുകയറാനുളള ചൈനീസ് സൈന്യത്തിന്റെ ശ്രമം തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.