ബിബിസിയുടെ 2022-ലെ ലോകകായിക താരമായി ലയണല്‍ മെസി

ലണ്ടന്‍: ബിബിസിയുടെ 2022-ലെ ലോകകായിക താരമായി ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പ്‌ മത്സരം ഉള്‍പ്പെടെയുള്ള പ്രകടനത്തിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് മെസ്സി ലോകകായിക താരമായി മാറിയത്. കരിയറിൽ ഇതുവരെ 793 ​ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുളളത്. ഒരോ വർഷവും ലോക വേദിയിൽ ഏറ്റവും ശ്രദ്ധേയമായ കായിക നേട്ടം സ്വന്തമാക്കുന്നവർക്ക് ബിബിസി നൽകുന്ന അം​ഗീകാരമാണിത്. ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ​ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന മുന്‍ ജര്‍മ്മന്‍ കാപ്റ്റന്‍ ലോതര്‍ മത്തേയൂസിന്‍റെ റെക്കോര്‍ഡിനൊപ്പം മെസിയുമെത്തി. ഫുട്ബാള്‍ ഇതിഹാസം മറഡോണയുടെ ഗോള്‍നേട്ടത്തെ മെസ്സി നേരത്തെ  മറികടന്നിരുന്നു. ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം എന്ന മറഡോണയുടെ റെക്കോഡും മെസ്സി മറികടന്നിന്നു.  ഡീഗോ മറഡോണയുടെ 21 മത്സരങ്ങളുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച ഫൈനലിലാണ് കഴിഞ്ഞ ദിവസം ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലയണൽ മെസിയും സംഘവും ലോകകപ്പ്‌ നേടിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 36 വര്‍ഷങ്ങള്‍ക്കുശേഷമാണ് അര്‍ജന്‍റീനയ്ക്ക് വീണ്ടും ലോകകപ്പ്‌ നേടാനായത്. 

Contact the author

sports Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More