സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് പങ്കില്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പറഞ്ഞ കാര്യത്തില്‍തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും രാഷ്ട്രീയ പരിപാടിക്കിടെ പറഞ്ഞ കാര്യത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ചൊവ്വാഴ്ച്ച സഭാനടപടികള്‍ ആരംഭിച്ചപ്പോള്‍തന്നെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആല്‍വാറില്‍ നടത്തിയ പ്രസംഗത്തില്‍ മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. നിന്ദ്യമായ ഭാഷ ഉപയോഗിച്ചതിന് ഖാര്‍ഗെ മാപ്പുപറയണം എന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍, സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി. സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള വാക്‌പോര് മുറുകിയതോടെ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ഇടപെട്ടു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സഭയ്ക്ക് പുറത്താണ് പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 135 കോടി ജനങ്ങളുണ്ടെന്നും അവര്‍ നമ്മെ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഭാരത് ജോഡോ യാത്രയ്ക്കിടെ ആല്‍വാറില്‍ നടന്ന പരിപാടിയിലാണ് ഖാര്‍ഗെ ബിജെപിക്കെതിരായ പരാമര്‍ശം നടത്തിയത്. 'തങ്ങള്‍ വളരെ ശക്തരാണ് എന്നാണ് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ത്യാഗങ്ങള്‍ സഹിച്ച് കോണ്‍ഗ്രസ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമുള്‍പ്പെടെയുളള നേതാക്കള്‍ ജീവത്യാഗം ചെയ്തു. എന്നാല്‍, രാജ്യത്തിനുവേണ്ടി ബിജെപിക്കാരുടെ ഒരു നായയെങ്കിലും ജീവന്‍ വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും അവര്‍ സ്വയം രാജ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നു. ഇനി നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ നമ്മളെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും ചെയ്യും'-എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More