'ഒരു സന്തോഷവാര്‍ത്ത ഉടന്‍ വരും'; ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമായുളള കൂടിക്കാഴ്ച്ചയ്ക്കുശേഷം രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുളള തര്‍ക്കം കോണ്‍ഗ്രസിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 'നല്ല വാര്‍ത്ത ഉടന്‍ വരും' എന്ന് ആല്‍വാറിലെ ഗസ്റ്റ് ഗൗസില്‍വെച്ച് നടന്ന അനുരഞ്ജന യോഗത്തിനുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗെഹ്ലോട്ടും പൈലറ്റും തമ്മില്‍ ഒത്തുതീര്‍പ്പിലായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി. മുപ്പതുമിനിറ്റോളം നീണ്ട യോഗത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തിരുന്നു. യോഗത്തിനുശേഷം രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രാ ക്യാമ്പിലേക്കാണ് പോയത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള തര്‍ക്കങ്ങള്‍ രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയെ ബാധിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് രാഹുല്‍ ഇരുനേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഭാരത് ജോഡോ യാത്ര  രാജസ്ഥാനിലെത്തുന്നതിനു തൊട്ടുമുന്‍പ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ല. പത്ത് എംഎല്‍എമാര്‍ പോലും കൂടെയില്ലാത്ത പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡിനും സാധിക്കില്ല എന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസ് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഇപ്പോള്‍ അത്തരം പ്രയോഗങ്ങള്‍ അദ്ദേഹം ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 23 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More