നല്ലൊരു വിഡ്ഢിയെ കിട്ടിയാല്‍ ഞാന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കും - ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍:  നല്ലൊരു വിഡ്ഢിയെ കിട്ടിയാല്‍ താന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്ക്. ഈ സ്ഥാനത്തുനിന്നുമാറിയാല്‍ താന്‍ സോഫ്റ്റ് വെയർ - സെർവർ ടീമിനായി പ്രവർത്തിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെയാണ് ട്വിറ്റര്‍ സിഇഒയായി താന്‍ തുടരണോയെന്ന ചോദ്യവുമായി രംഗത്തെത്തിയത്. ആലോചിച്ച് അഭിപ്രായം രേഖപ്പെടുത്തണമെന്നും ഈ സര്‍വ്വേ ഫലം അനുസരിച്ച് ട്വിറ്റര്‍ പോളിസിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം ആളുകളും മസ്ക് സിഇഒ സ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. 42.5% ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്.  ഇതിനുപിന്നാലെയാണ് ട്വിറ്റര്‍ സിഇഒ സ്ഥാനത്തെ പരിഹസിച്ച് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് അദ്ദേഹത്തിനെതിരെ കൂടുതല്‍ ആളുകള്‍ രംഗത്തെത്താന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

നേരത്തേയും ട്വിറ്ററിൽ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. ട്രംപിന്റെ അക്കൗണ്ട് പുന സ്ഥാപിക്കുന്നതിലും  ബ്ലൂ ടിക് വിഷയത്തിലുമാണ് സമാനമായ രീതിയിൽ വോട്ടെടുപ്പ് നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

International Desk

Recent Posts

International

ഗോതമ്പ് മാവിന് വേണ്ടി ട്രക്കിനു മുകളിൽ വലിഞ്ഞുകയറി ജനങ്ങള്‍; പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷം

More
More
International

ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കുന്നു - റിപ്പോര്‍ട്ട്‌

More
More
Web Desk 1 week ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 1 week ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More