അറിയാതെ 'ഡിലീറ്റ് ഫോര്‍ മീ' ആയാലും കുഴപ്പമില്ല; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

ഡല്‍ഹി: സന്ദേശങ്ങള്‍ അയക്കുമ്പോള്‍ മാറി പോവുകയെന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ ഈ സന്ദേശങ്ങള്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'ഡിലീറ്റ് ഫോർ എവരിവണ്ണിന്' പകരം 'ഡിലീറ്റ് ഫോര്‍ മി' ആയി പോകാറുണ്ട്. മറ്റുള്ളവര്‍ ഇതുകാണുമെന്നു മാത്രമല്ല, നമുക്ക് ഈ സന്ദേശം പിന്നെ കാണാനും സാധിക്കുകയുമില്ല. ഈ പ്രശ്നത്തിന് പുതിയയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്. 

വാട്സ് ആപ്പില്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചര്‍ 'ആക്സിഡന്‍റല്‍ ഡിലീറ്റ്' എന്നാണ് അറിയപ്പെടുക. അറിയാതെ ഡിലീറ്റ് ഫോര്‍ മീ കൊടുക്കുന്ന സന്ദേശങ്ങള്‍ ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് പഴതുപോലെയാക്കാന്‍ സാധിക്കും. തുടര്‍ന്ന് ഡിലീറ്റ് ഫോര്‍ എവരിവണ്‍ നല്‍കി സന്ദേശം ഡിലീറ്റ് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും ഐഫോണിലുമുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന് വാട്സ് ആപ്പ് അറിയിച്ചു. 

കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്. ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തില്‍ പുതിയ അപ്ഡേഷന്‍ അടുത്തിടെ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാനും സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ വ്യൂ ഇന്‍ വണ്‍ ഓപ്ഷന്‍ മെസ്സെജിനും മെറ്റ ഒരുക്കിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കൂടാതെ,വാട്സ് ആപ്പില്‍ തിയതി വെച്ച് സന്ദേശങ്ങള്‍ തിരയാന്‍ സാധിക്കും. വളരെ മുന്‍പ് അയച്ച മെസ്സേജുകളില്‍ നിന്നും ആവശ്യമുള്ള സന്ദേശങ്ങള്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. കൂടാതെ 'മെസേജ് യുവര്‍സെല്‍ഫ്' എന്ന ഓപ്ഷനും അടുത്തിടെ  വാട്ട്സ് ആപ്പ് പുറത്തിറക്കിയിരുന്നു. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും വാട്ട്സ് ആപ്പിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ സാധിക്കും. കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

Contact the author

Technology Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More