'വിക്കിപീഡിയ വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല'- സ്ഥാപകന്‍ ജിമ്മി വെയ്ൽസ്

സാന്‍ഫ്രാന്‍സിസ്കോ: വിക്കിപീഡിയ വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്ഥാപകന്‍ ജിമ്മി വെയ്ൽസ്. വിക്കിപീഡിയക്ക് എത്രരൂപയാകുമെന്ന് ചോദിച്ച് ജോന്‍ ലെവിന്‍  എന്ന മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തിരുന്നു. ഈ ട്വീറ്റ് ശ്രദ്ധയിപ്പെട്ടതിനു പിന്നാലെയാണ് വിക്കിപീഡിയ വില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അറിയിച്ച് ജിമ്മി വെയ്ൽസ് രംഗത്തെത്തിയത്. ട്വിറ്റർ ഫയലുകൾ എന്ന പേജ് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് വിക്കിപീഡിയയില്‍ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ട്വിറ്റർ ഇലോൺ മസ്‌ക് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനുപിന്നാലെയാണ് വിക്കിപീഡിയുടെ വില സംബന്ധിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

വിക്കിപീഡിയയുടെ ഇടതുപകക്ഷ താത്പര്യമാണ് ട്വിറ്റർ ഫയലുകൾ എന്ന പേജ് നീക്കം ചെയ്യാന്‍ കാരണമെന്നാണ് ഇലോണ്‍ മസ്കിന്‍റെ ആരോപണം. അതേസമയം, സൗജന്യ ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയക്കെതിരെ ഇലോണ്‍ മസ്ക് നേരത്തെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. വിക്കിപീഡിയയില്‍ ആര്‍ക്കുവേണമെങ്കിലും വിവരങ്ങള്‍ തിരുത്താന്‍ സാധിക്കുമെന്നും അതിനാല്‍ ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നൂറുശതമാനം വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഇലോണ്‍ മസ്ക് പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ്‌ വിക്കിപീഡിയ ആരംഭിച്ചത്. 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ ലഭ്യമാണ്. ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയയെന്ന സ്വതന്ത്രവിജ്ഞാനകോശം രൂപപ്പെടുത്തിയത്

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More