ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാറൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബ്രിട്ടീഷ് മാഗസിന്റെ മികച്ച അഭിനേതാവായി ഷാരൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഷാറൂഖ് ഖാന് അഭിന്ദനങ്ങള്‍ നേര്‍ന്നത്. 'ഒരു ഷാറൂഖ് ഖാൻ 'ഫാൻ' അല്ല ഞാൻ. ഷാറൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ "എമ്പയർ " - ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാറൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാറൂഖ് ഖാൻ - എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്ത്യയില്‍ നിന്നും ഷാറൂഖ് ഖാന്‍ മാത്രമാണ് ബ്രിട്ടിഷ് മാഗസിന്‍റെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യം നടന്റെ മാനേജർ പൂജ ദഡ്‍ലാനിയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2023 ഫെബ്രുവരി ലക്കത്തിന് വേണ്ടിയാണ് വായനക്കാരോട് മികച്ച 50 അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ മാഗസിന്‍ ആവശ്യപ്പെട്ടത്. ഡെൻസൽ വാഷിങ്ടൺ, ടോം ഹാങ്ക്സ്, മർലിൻ മൻറൊ, റോബർട്ട് ഡി നീറോ, ടോം ക്രൂസ്, ലിയനാഡോ ഡി കാപ്രിയോ, സാമുവൽ ജാക്സൺ, ജാക്ക് ​നിക്കോൾസൺ, ആന്റണി ഹോപ്കിൻസ് തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് ഷാരൂഖ് ഖാനും ഇടം പിടിച്ചിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തിൽ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനിൽ നൽകിയ പ്രൊഫൈലിൽ പറയുന്നു.

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More