മലയാളത്തില്‍ നിന്ന് ഉടന്‍ തന്നെ ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റ്‌ ഉണ്ടാകും - പൃഥ്വിരാജ്

കൊച്ചി: മലയാളത്തില്‍ നിന്നും ഉടന്‍ തന്നെ ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റ്‌ സിനിമയുണ്ടാകുമെന്ന് നടന്‍ പൃഥ്വിരാജ്. കാപ്പ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടിക്കിടെ റെഡ് എഫ് എമ്മിനോടായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയില്‍ കഴിവുള്ള നിരവധി ആളുകളുണ്ട്. അതുകൊണ്ടാണ് മലയാളത്തില്‍ നിന്നും ഇത്രയും മികച്ച സിനിമകളുണ്ടാകുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പാന്‍ ഇന്ത്യന്‍ സിനിമ ആരുചെയ്താലും  വളരെ സന്തോഷമാണ്. എന്നാല്‍ ഒരു നടനോ, സംവിധായകനോ, നിര്‍മ്മാതാവായോ ആയി ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞാല്‍ അതാണ് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. 

അതേസമയം, പൃഥ്വിരാജ് നായകനായി എത്തുന്ന കാപ്പ നാളെ തിയെറ്ററിലെത്തും. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗുണ്ടാ തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കാപ്പ. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More