കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന ജാതിവെറിയന്മാരെ പുറത്താക്കുക - ഡി വൈ എഫ് ഐ

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ. കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന ജാതിവെറിയന്മാരെ പുറത്താക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു. 

ഡി വൈ എഫ് ഐ പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം 

കോട്ടയം കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ തകർക്കുന്ന ജാതിവെറിയന്മാരെ പുറത്താക്കുക

കോട്ടയത്ത് പ്രവർത്തിക്കുന്ന കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായുണ്ടാവുന്ന വിദ്യാർത്ഥി വിരുദ്ധ  സമീപനങ്ങൾ ഏറെ ഗൗരവമേറിയതും പ്രതിഷേധാർഹവുമാണ്. എൻട്രൻസ് പരീക്ഷയിലൂടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് അന്തരീക്ഷവും ഒരുക്കാനും പാലിക്കാനും ഇൻസ്റ്റിറ്റ്യൂട്ടിലെ ചില അധികാരികൾ തയ്യാറാവുന്നില്ല. മാസങ്ങൾക്ക് മുൻപ് ബഹുമാനപെട്ട മന്ത്രി ഉദ്ഘാടനം ചെയ്ത വിവിധോദേശ മിക്സിങ് സ്റ്റുഡിയോയ്ക്കുള്ളിൽ പോലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനോ അവരുടെ അക്കാദമികമായ ചലചിത്ര ഗവേഷണപഠനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അത് മാറ്റാൻ കഴിയുന്ന ഒരു സ്ഥിതി നിലവിൽ  ഇൻസ്റ്റിറ്റ്യൂട്ടിലില്ല.

ഉദ്യോഗസ്ഥരുടെ താല്പര്യങ്ങൾക്കനുസരിച്ചും അവരുടേതായ ആവിശ്യങ്ങൾക്ക് വേണ്ടിയും മാത്രമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിക്സിങ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്.ഇവരുടെ സിലബസിനെ സംബന്ധിച്ചും സിലബസ് രൂപീകരണ സമിതികളെ സംബന്ധിച്ചും നിലവിൽ സുതാര്യമായ സംവിധാനം ഇൻസ്റ്റിറ്റ്യൂട്ടിലില്ല.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉയർന്ന അക്കാദമിക് ഭരണ ബോഡികളിൽ വിദ്യാർത്ഥി പ്രാതിനിധ്യമോ ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയോ പങ്കാളിത്തമില്ല. ഇവ പുനപരിശോധനകൾക്ക് വിധേയമാക്കി പുനസംഘടിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ പാർട്ട്‌ടൈം ജോലി ചെയ്യുന്ന വനിത തൊഴിലാളികളെ ജാതിയമായി അധിക്ഷേപിക്കുകയും ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലെറ്റ് ബ്രഷ് പോലും ഉപയോഗിക്കാതെ ക്ലീൻ ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നത് പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണ്  .ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഉയർന്ന അക്കാദമിക് നിലവാരം പുലർത്തേണ്ട, സമൂഹത്തിന് മാതൃകയാവേണ്ട സ്ഥാപനത്തിന്റെ മഹിമ തകർക്കുന്ന ജാതി വെറിയന്മാരെ തൽസ്ഥാനത്തുനിന്ന് നീക്കി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More