യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്ത് മുസ്ലീം ലീഗ്- പിണറായി വിജയന്‍

ർതിരുവനന്തപുരം: യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്ത് മുസ്ലീം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് എടുക്കുന്ന നിലപാടുകള്‍ കേരളാ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകുമെന്നും ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മുസ്ലീം ലീഗിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകള്‍ എടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ് എന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുകയുണ്ടായി. ഇതാണ് സംഭവിച്ചത്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പുറപ്പെടുന്നതാണ് പ്രശ്‌നം. യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്തായി നില്‍ക്കുന്ന ലീഗ് അവിടെ നിന്നുകൊണ്ട് സ്വീകരിക്കുന്ന നിലപാട് കേരളാ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെങ്കില്‍ പരാമര്‍ശങ്ങള്‍ വരും. അത്രേയുളളു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇത് സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്‌നമല്ല. ആരും ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല. നിലപാട് വ്യക്തമാക്കല്‍ പ്രധാനമാണ്. ലീഗ് ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഒരു ഘട്ടത്തില്‍ നടത്തിയിരുന്നു. അന്ന് അതിനെ ഞാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഘട്ടങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More