ഇറ്റലി: 24 മണിക്കൂറില്‍ 454 മരണം, ഒരാഴ്ചത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത്

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 454 മരണം

റോം: ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 454 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി 620 നും 430 നും ഇടയിലായി ചെറിയ വ്യത്യാസത്തില്‍ മരണനിരക്ക് സ്ഥിരത കൈവരിച്ചിരിക്കുകയാണ്.  ഇറ്റലിയിലാകെ മരണപ്പെട്ടവരുടെ എണ്ണം 24,568  ആയി. 1,83,484 - പേര്‍ക്കാണ്  ഇറ്റലിയില്‍ രോഗ ബാധയുണ്ടായത്‌. ഇന്നലെത്തേതില്‍ നിന്ന് വ്യത്യസ്തമായി  മരണസംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 21 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പ്രതീക്ഷ നല്‍കുന്നത് 

കോവിഡ് -19 താണ്ഡവമാടിയ ഇറ്റലിയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.  മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ ഇറ്റലിയിലെ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്. പ്രതിദിന മരണനിരക്ക് ആയിരത്തിനുമുകളില്‍ പോയിരുന്ന ഇറ്റലിയില്‍ 11-04-2020 (ശനി) രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഞായറാഴ്ചയത് 619 ആയി.  തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 431 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 619 ഉം ബുധനാഴ്ച  602 ഉം വ്യാഴാഴ്ച  578 ഉം വെള്ളിയാഴ്ച 525 ഉം ശനിയാഴ്ച 475 ഉം ഞായറാഴ്ച 568 ഉം ഇന്നലെ 433  ഉം ആണ് മരണ നിരക്ക്. ഇന്നലെയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ന് 21 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

രോഗീവര്‍ദ്ധനവില്‍ കുറവ് 

എന്നാല്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ശനിയാഴ്ച രേഖപ്പെടുത്തിയതനുസരിച്ച്  1,47,577 ആണ്. ഞായറാഴ്ചയത് 1,52,271  ആയി വര്‍ദ്ധിച്ചു. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് വര്‍ദ്ധനവ്‌ വീണ്ടും 1,56,363 ലേക്കെത്തി. ബുധനാഴ്ച  എണ്ണായിരത്തി ശിഷ്ടം വര്‍ദ്ധിച്ച് 1,62,488 ആയി . വ്യാഴാഴ്ച 3000 ത്തോളം വര്‍ദ്ധിച്ച്  1,65,155 ആയി. വെള്ളിയാഴ്ച  3,786 ത്തോളം വര്‍ദ്ധിച്ച്  1,68,941 ആയി. ശനിയാഴ്ച 3,493  വര്‍ദ്ധിച്ച് 1,72,434 ആയി. ഞായറാഴ്ച 3,491 വര്‍ദ്ധിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,75,925 ആയി. തിങ്കളാഴ്ച 3,047 വര്‍ദ്ധിച്ച് 1,78,972 ആയി. കഴിഞ്ഞ  24 മണിക്കൂറില്‍ 3,047 വര്‍ദ്ധിച്ച് 1,81,228 ആയി.

അതായത് കുറഞ്ഞ രോഗീവര്‍ദ്ധനവാണ്  കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More