ആര്‍ക്കും ഏത് ഭാഷയും പഠിക്കാം, പക്ഷെ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല- എം കെ സ്റ്റാലിന്‍

ചെന്നൈ: ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം എത്ര ഭാഷകള്‍വേണമെങ്കിലും പഠിക്കാമെന്നും അത് അടിച്ചേല്‍പ്പിക്കുന്നതാണ് അംഗീകരിക്കാനാവാത്തതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണെന്നും അത് നശിച്ചാല്‍ വംശം തന്നെ ഇല്ലാതാവുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 1943-ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ സ്ഥാപിച്ച തമിഴ് ഇസൈ സംഘത്തിന്റെ എണ്‍പതാമത് വാര്‍ഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണ്. അത് നശിച്ചാല്‍ വംശം ഇല്ലാതാവും. തമിഴ്‌നാട്ടില്‍ തമിഴിനേക്കാള്‍ മറ്റ് ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കില്ലെന്ന് പറയുമ്പോള്‍ അത് മറ്റുഭാഷകളോടുളള വെറുപ്പിനെയല്ല സൂചിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് കഴിയുന്നത്ര ഭാഷകള്‍ പഠിക്കാം. എന്നാല്‍ ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണെങ്കില്‍, അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒരു ഭാഷയെയും അംഗീകരിക്കില്ല. അതാണ് ഞങ്ങളുടെ ഭാഷാ നയം'-എം കെ സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

തമിഴ് ഇസൈ പോലുളള സ്ഥാപനങ്ങള്‍ ഇനിയും ഉണ്ടാവണമെന്നും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് തിരക്കുകള്‍ക്കിടയിലും തനിക്ക് ആശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More