പനാജി: അനധികൃത നിര്‍മ്മാണവും ഖനനവും നടത്തിയെന്ന് ആരോപിച്ച് തെലുങ്ക് നടന് നാഗാര്‍ജുനയ്ക്കെതിരെ നോട്ടീസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനധികൃതനിർമാണം നടത്തിയെന്നാരോപിച്ചാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ നിന്നും അനുവാദം വാങ്ങാതെയാണ് നാഗാര്‍ജുന അശ്വേവാഡ, മന്ദ്രേം ഗ്രാമത്തിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നുമാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, വാര്‍ത്തയോട് പ്രതികരിക്കാന്‍ നാഗാര്‍ജുന ഇതുവരെ തയ്യാറായിട്ടില്ല. നാഗാര്‍ജുനയുടെ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങിയത്. ബോളിവുഡ് സിനിമയായ ബ്രഹ്മാസ്ത്രയിലും നാഗാര്‍ജുന ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.