മലപ്പുറം: യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്താണ് മുസ്ലീം ലീഗെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞ കാര്യം ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് യുഡിഎഫ് മുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന ചരിത്രം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യങ്ങളോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്ത് മുസ്ലീം ലീഗാണെന്നും ലീഗ് എടുക്കുന്ന നിലപാടുകള്‍ കേരളാ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്ശങ്ങളുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകള്‍ എടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ് എന്ന് എംവി ഗോവിന്ദന് മാസ്റ്റര്‍ പറയുകയുണ്ടായി. ഇതാണ് സംഭവിച്ചത്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പുറപ്പെടുന്നതാണ് പ്രശ്നം. യുഡിഎഫിന്റെ ഏറ്റവും വലിയ കരുത്തായി നില്ക്കുന്ന ലീഗ് അവിടെ നിന്നുകൊണ്ട് സ്വീകരിക്കുന്ന നിലപാട് കേരളാ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെങ്കില് പരാമര്‍ശങ്ങള്‍ വരും. അത്രേയുളളു.
ഇത് സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ പ്രശ്നമല്ല. ആരും ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല. നിലപാട് വ്യക്തമാക്കല്‍ പ്രധാനമാണ്. ലീഗ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഒരു ഘട്ടത്തില്‍ നടത്തിയിരുന്നു. അന്ന് അതിനെ ഞാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഘട്ടങ്ങളില്‍ വിമര്‍ശിച്ചിട്ടുമുണ്ട്'- എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.