കൊച്ചി: തന്റെ ആത്മവിശ്വാസത്തെ ചിലര്‍ അഹങ്കാരമായി വ്യാഖാനിക്കുന്നതാണെന്ന് നടന് പൃഥ്വിരാജ്. താന്‍ ഒരു കാര്യം പറയുമ്പോള്‍ അതിനെക്കുറിച്ച് നന്നായി ആലോചിക്കുകയും പഠിക്കുകയും ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ എല്ലാവരെയും എല്ലാസമയത്തും ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. പ്രായത്തിന്റെതായ പക്വത ചിലപ്പോള്‍ ഇപ്പോള്‍ വന്നിട്ടുണ്ടാകാമെന്നും നടന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആദ്യ കാലങ്ങളില്‍ ഒരു നടനായി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. 3, 4 സിനിമകള്‍ ചെയ്തതിനു ശേഷമാണ് ഈ ഒരു ജോലിയോട് വളരെ ആത്മബന്ധം തോന്നുന്നത്. നടനാകാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അതിനുശേഷമാണ് യഥാര്‍ത്ഥ വെല്ലുവിളി ആരംഭിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
കാപ്പ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന് പരിപാടിക്കിടെയാണ് നടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ ഇന്നാണ് തിയേറ്ററിലെത്തിയത്. ഗുണ്ടാ തലവനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എത്തുന്ന ഒരാളാണ് പൃഥ്വിരാജിന്റെ കഥാപാത്രമായ കൊട്ട മധുവെന്നാണ് ട്രെയ്ലറില് നിന്നും വ്യക്തമാകുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്. 'കാപ്പ നിതീയല്ല, നിയമമാണ്' എന്നാണ് ചിത്രത്തിന് ടാഗ് ലൈനായി നല്‍കിയിരിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.