ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേര്‍ മാത്രം

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേര്‍.

കഴിഞ്ഞ  24 മണിക്കൂറിനകം മരണപ്പെട്ടത് 160 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,862 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,47,812 ആണ്. അതായത് യൂറോപ്പില്‍ രോഗബാധയില്‍ തൊട്ടു പിറകിലുള്ള ജര്‍മ്മനിയില്‍ വളരെ കാര്യമായ തോതില്‍ തന്നെ മരണനിരക്ക് കുറവാണ്.

വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലായി മരണ നിരക്ക് ഏകദേശം 300 നു മുകളിലും തൊട്ടു താഴെയുമാണ് എന്നത് ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ശനിയാഴ്ചത്തെ  തുടര്‍ച്ചയെന്നോണം ഞായറാഴ്ച്  രേഖപ്പെടുത്തിയത് മരണനിരക്കില്‍  114 ന്‍റെ കുറവാണ്. തിങ്കളാഴ്ച വീണ്ടും 86 ന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് 56 പേരുടെ വര്‍ദ്ധനവാണ് മരണനിരക്കില്‍ ഉണ്ടായി എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോള്‍ ഇത് ഉയരാനുള്ള സാധ്യത വളരെ വിരളമാണ്. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ കോവിഡ്-19 മരണത്തെ പ്രതിരോധിക്കുന്ന രാജ്യമായാണ്‌ ജര്‍മ്മനി കണക്കാക്കപ്പെടുന്നത്.

മരണ,രോഗീനിരക്കിലെ യൂറോപ്യന്‍ താരതമ്യവും ജര്‍മ്മനിയുടെ മികവും 

എന്നാല്‍ യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍   ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,862 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.  ഇറ്റലിയില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം  24,114 ആണ്, , സ്പെയിനില്‍ 20,852- ഉം ഫ്രാന്‍സില്‍ 20,265  ബ്രിട്ടനില്‍16,509 പേരുമാണ് ഇതുവരെ കോവിഡ് -19 ബാധിച്ചു മരണപ്പെട്ടത്.

ഇറ്റലി -181,228 സ്പെയിന്‍ -2,00,210 , ഫ്രാന്‍സ് 1,55,383  , ബ്രിട്ടന്‍ -1,24,743 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം ആദ്യത്തെ മൂന്നു 
രാജ്യങ്ങള്‍ക്ക് താഴെ ബ്രിട്ടനുമുകളിലാണ് ജര്‍മ്മനിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം. മുകളില്‍ സൂചിപ്പിച്ചത് പോലെ ജര്‍മ്മനിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്   1,47,065 പേര്‍ക്കാണ്. ഇത്രയധികം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടും മരണം ഏറ്റവും കുറവില്‍ തന്നെ നിര്‍ത്താന്‍ കഴിഞ്ഞ ജര്‍മ്മനിയുടെ മാതൃക തീര്‍ച്ചയായും വിലയിരുത്തപ്പെടും 



Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More