ഏറ്റവും മികച്ച താരം മെസ്സിയാണെന്ന ട്വീറ്റ് ഫിഫ പിന്‍വലിച്ചു

ഏറ്റവും മികച്ച സോക്കര്‍ താരം മെസ്സിയാണെന്ന ട്വീറ്റ് പിന്‍വലിച്ച് ഫിഫ. ഇത്തവണത്തെ ലോകകപ്പ്‌ മത്സരത്തില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനത്ത് എത്തിയതിനുപിന്നാലെയാണ് ലോകത്തിലെ മികച്ച താരം മെസ്സിയാണെന്ന് ഫിഫ ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം ആരാണെന്ന ചോദ്യം കുറെ കാലമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും മഹത്തായ പുരസ്ക്കാരം അദ്ദേഹത്തിന്‍റെ കൈയ്യില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മെസ്സിയാണ് ഒന്നാം നമ്പര്‍ താരമെന്നാണ് മെസ്സി കപ്പില്‍ ഉമ്മ വെക്കുന്ന ചിത്രത്തോടൊപ്പം ഫിഫ ട്വീറ്റ് ചെയ്തത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ ഇതിനെതിരെ രംഗത്തെത്തുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെ ഫിഫ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്. ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനം നേടിയത്. അതേസമയം, മെസ്സി പിഎസ്ജി ക്ലബ്ബില്‍ തുടരും. ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ 2023-24 സീസണിലേക്ക് വരെയാണ് നീട്ടിയത്. ലോകകപ്പിന് ശേഷമുള്ള അടുത്ത സീസണില്‍ മെസ്സി ക്ലബ്ബ് വിടുമെന്നും അമേരിക്കന്‍ ക്ലബ്ബിലേക്കോ ബാഴ്‌സയിലേക്കോ പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ നീട്ടാന്‍ മെസ്സിയും പിഎസ്ജിയും ധാരണയിലെത്തിയത്. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 2 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 6 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 7 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 7 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More