നിദയുടെ മരണം; എന്തിനാണ് നമുക്ക് കായിക വകുപ്പും അതിനൊരു മന്ത്രിയും ? -കെ സുധാകരന്‍

തിരുവനന്തപുരം: ദേശീയ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ പത്തുവയസുകാരി നിദാ ഫാത്തിമയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. രണ്ടുദിവസമായി താമസസൗകര്യവും ഭക്ഷണവും ലഭിക്കാതെ കേരളത്തില്‍നിന്നുളള സംഘത്തിന് കഴിയേണ്ടിവന്നത് സംഘാടകരുടെയും സംസ്ഥാനത്തെ കായികവകുപ്പിന്റെയും കായിക മന്ത്രിയുടെയും ഗുരുതരമായ വീഴ്ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. കുട്ടികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനുളള സുരക്ഷിതമായ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെ ഒരു വകുപ്പും മന്ത്രിയും എന്നാണ് കെപിസിസി പ്രസിഡന്റ് ചോദിക്കുന്നത്. 

'കോടതിയില്‍നിന്നുളള ഉത്തരവ് വാങ്ങിയാണ് നമ്മുടെ കായികതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. അതിന്റെ പേരിലായിരിക്കാം ഫെഡറേഷന്‍ അവരോട് കടുത്ത അവഗണന കാണിച്ചത്. സാഹചര്യം മനസിലാക്കി അടിയന്തരമായി ഇടപെടേണ്ട കടമ സംസ്ഥാന സര്‍ക്കാരിനും കായികവകുപ്പിനും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വീഴ്ച്ച കാരണം ഒരു കുരുന്ന് ജീവനാണ് നഷ്ടപ്പെട്ടത്. എത്രയുംവേഗം ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കായികതാരങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെപിസിസി ആവശ്യപ്പെടുന്നു'- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇന്നലെയാണ് ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ നിദാ ഫാത്തിമ നാഗ്പൂരില്‍വെച്ച് മരണപ്പെട്ടത്. ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. ഭക്ഷണ, താമസ സൗകര്യങ്ങള്‍ സംഘാടകര്‍ നിഷേധിച്ചതോടെ താല്‍ക്കാലിക  കേന്ദ്രത്തിലായിരുന്നു നിദയടക്കം കേരളത്തില്‍നിന്നുളള സംഘം കഴിഞ്ഞിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 8 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More