വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല; കളക്ടര്‍ ഓഫീസിലേക്ക് വിവാഹവേഷത്തില്‍ മാര്‍ച്ച് നടത്തി യുവാക്കള്‍

പൂനെ: വിവാഹംകഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് അവിവാഹിതരായ യുവാക്കളുടെ മാര്‍ച്ച്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ കളക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത യോഗ്യരായ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്ന് അഭ്യർത്ഥിച്ച് കളക്ടര്‍ക്ക് നിവേദനവും നല്‍കി. ബ്രൈഡ് ഗ്രൂം മോര്‍ച്ച എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

വിവാഹവസ്ത്രം ധരിച്ച് നവ വരനെപ്പോലെ കുതിരപ്പുറത്ത് ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെയാണ് യുവാക്കള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആളുകള്‍ ഈ മാര്‍ച്ചിനെ പരിഹസിച്ചേക്കാമെന്നും സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിവാഹപ്രായമായ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്നത് ഭയാനകമായ യാഥാര്‍ത്ഥ്യമാണെന്നും ജ്യോതിക്രാന്തി പരിഷത്ത് സ്ഥാപകന്‍ രമേഷ് ബരാസ്‌കര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മഹാരാഷ്ട്രയിലെ സ്ത്രീ-പുരുഷ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 889 പെണ്‍കുട്ടികളാണെന്നും പെണ്‍ഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം ഉണ്ടായതെന്നും രമേഷ് പറഞ്ഞു. ഈ അസമത്വത്തിനുകാരണം സര്‍ക്കാരാണെന്നും പെണ്‍ഭ്രൂണഹത്യ തടയാനുളള നടപടികള്‍ സര്‍ക്കാരെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 14 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 15 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More