ഡല്‍ഹി: അമിതാഭ് ബച്ചന്റെയും തന്റെയും കഴിവുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്ത എഴുത്തുകാരി തസ്ലിമ നസ്രിന് മറുപടിയുമായി അഭിഷേക് ബച്ചന്. ഒരിക്കലും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം അത്രയും മികച്ച രീതിയിലാണ് ഓരോ കഥാപാത്രങ്ങളും അവതരിപ്പിച്ചിരിക്കുന്നതെന്നും അഭിഷേക് ബച്ചന് ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചന്റെ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ മകനായതില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് താനെന്നും അഭിഷേക് ബച്ചന് പറഞ്ഞു. നടന് സുനില്‍ ഷെട്ടിയടക്കം നിരവധിപ്പേര്‍ അഭിഷേക് ബച്ചന്റെ ട്വീറ്റിനെ പിന്തുണയ്ക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
അടുത്തിടെ പ്രഖ്യാപിച്ച ഫിലിം ഫെയര്‍ ഒ ടി ടി പുരസ്ക്കാരങ്ങളില്‍ ദസ് വി എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിഷേക് ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും കഴിവുകള്‍ താരതമ്യപ്പെടുത്തി തസ്ലിമ രംഗത്തെത്തിയത്. അമിതാഭ് ബച്ചന് മകനായ അഭിഷേക് ബച്ചന് തന്റെ എല്ലാ കഴിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. അഭിഷേകാണ് ഏറ്റവും മികച്ച നടനെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹത്തിനു ലഭിക്കുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ നടന് ശ്രമിക്കാറുണ്ട്. എന്നാല്‍ അഭിഷേകിന് അമിതാഭ് ബച്ചന്റെ അത്രയും കഴിവുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നാണ് തസ്ലിമ നസ്രിന് ട്വിറ്ററില്‍ കുറിച്ചത്. സംഭവം വിവാദമായതോടെ തസ്ലിമ തന്റെ ട്വീറ്റ് ഡിലീറ്റ് ആക്കുകയും ചെയ്തു.