തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി മുന്‍ എസ് എഫ് ഐ നേതാവിന്റെ വെളിപ്പെടുത്തല്‍. ആനാവൂര്‍ നാഗപ്പന്റെ നിര്‍ദേശപ്രകാരം താന്‍ പ്രായം കുറച്ചുപറഞ്ഞാണ് എസ് എഫ് ഐ നേതാവായത് എന്നാണ് മുന്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറി അഡ്വ. ജെ ജെ അഭിജിത്തിന്റെ വെളിപ്പെടുത്തല്‍. അഭിജിത്ത് ഇക്കാര്യം വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന നേമം ഏരിയാ കമ്മിറ്റി യോഗത്തില്‍ അഭിജിത്തിനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനമായിരുന്നു. വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിനായിരുന്നു നടപടി. ഇതിനുപിന്നാലെയാണ് അഭിജിത്തിന്റെ വെളിപ്പെടുത്തല്‍.
എസ് എഫ് ഐ നേതാവാകാന്‍ യഥാര്‍ത്ഥ പ്രായം മറച്ചുവെച്ചു എന്നാണ് അഭിജിത്ത് ശബ്ദരേഖയില്‍ പറയുന്നത്. പ്രായംകുറച്ചുപറഞ്ഞ് എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുളള സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ട്. പ്രായം കുറച്ചുപറയാന്‍ ഉപദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് സഖാവാണ്. ആരുചോദിച്ചാലും 26 ആയി എന്ന് പറഞ്ഞാല്‍ മതിയെന്നാണ് സഖാവ് പറഞ്ഞത്. 26 വയസുവരെയെ എസ് എഫ് ഐയില്‍ ചേരാനാവുകയുളളു. എനിക്ക് മുപ്പതുവയസായി. ഞാന്‍ 92-ലാണ് ജനിച്ചത്. പഴയതുപോലെ സംഘടനയില്‍നിന്ന് വെട്ടിക്കളയാന്‍ ആരുമില്ല'-എന്നും അഭിജിത്ത് പറയുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യു
നേരത്തെ, ലഹരിവിരുദ്ധ ക്യാംപെയ്നില്‍ പങ്കെടുത്തതിനുശേഷം ബാറില്പോയി മദ്യപിച്ചതിന് ഡി വൈ എഫ് ഐ പുറത്താക്കിയ നേതാവാണ് അഭിജിത്ത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു.