മുപ്പത് കോടിയുടെ ആയുര്‍വേദ റിസോര്‍ട്ട് ഇപി ജയരാജന്‍റേത്-കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണമുന്നയിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍. ഇ പി ജയരാജന് അനധികൃത സ്വത്തുണ്ടെന്ന് പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണമുന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്. ആരോപണമുന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും സംഭവത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.  ആരോപണം രേഖാമൂലം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, തെറ്റുചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടില്ലെന്ന് കമ്മിറ്റിയില്‍ പ്രസ്താവിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി ജയരാജന്‍ ഇ പിക്കെതിരെ വിവാദ ആരോപണമുന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇ പി കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വ്വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് ആരോപണം. ഇ പി ജയരാജന്റെ ഭാര്യയും മകനും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നും വലിയ തോതിലുളള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും പി ജയരാജന്‍ ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അനധികൃതമായി സമ്പാദിച്ച മുപ്പത് കോടിയോളം രൂപ മുടക്കിയാണ് റിസോര്‍ട്ടും ആയുര്‍വേദ വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെളളിക്കീലിലുളള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് ആരോപണമുന്നയിക്കുന്നതെന്നും പി ജയരാജന്‍ കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More
Web Desk 5 days ago
Keralam

കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യും- വി ഡി സതീശന്‍

More
More