ഇപി അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി അറിവില്ല- പി ജയരാജന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇപി ജയരാജന് അനധികൃത സ്വത്തുണ്ടെന്ന് ആരോപണം ഉന്നയിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി പി ജയരാജന്‍. ഇ പി ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും താന്‍ ആ പ്രദേശത്ത് പോയിട്ടില്ലെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു പി ജയരാജന്റെ പ്രതികരണം. 'കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി ശ്രദ്ധിച്ചിട്ടോ മനസിലാക്കിയിട്ടോ ഇല്ല. നാട്ടില്‍ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ചെല്ലാം അഭിപ്രായം ചോദിച്ചാല്‍ ഞാനെന്താണ് പറയുക? നിങ്ങള്‍ പറയുന്ന സ്ഥലത്ത് ഞാന്‍ പോയിട്ടില്ല. വ്യക്തിപരമായ ആരോപണങ്ങളുന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റി യോഗം കൂടുന്നത്. തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പ്പാട്ടി സമരങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. പാര്‍ട്ടിയ്ക്കകത്തുണ്ടാവുന്ന കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുന്നത് ശരിയല്ല'- പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇപി ജയരാജന് അനധികൃത സ്വത്തുണ്ടെന്ന് പി ജയരാജന്‍ ആരോപിച്ചു എന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അനധികൃതമായി സമ്പാദിച്ച മുപ്പതുകോടിയോളം രൂപ മുടക്കി റിസോര്‍ട്ടും ആയുര്‍വ്വേദ വില്ലേജും നിര്‍മ്മിച്ചെന്നും ഇ പി ജയരാജന്റെ ഭാര്യയും മകനും ആ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെന്നും പി ജയരാജന്‍ ആരോപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വാര്‍ത്തകളെ തളളുന്നതാണ് പി ജയരാജന്റെ പ്രതികരണം. അതേസമയം, തലശേരിയിലുളള കെ പി രമേശ് കുമാറിന്റെതാണ് റിസോര്‍ട്ടെന്നും ആയുര്‍വ്വേദ റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More