ശ്രീനാരായണ ഗുരുമന്ദിരം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

ആലപ്പുഴ: ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വാരനാട് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വാരനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതില്‍ ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവര്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളുമായുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ ഇന്നലെ രാത്രി ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇതിനു ശേഷം സമീപത്തുള്ള ഗുരുമന്ദിരത്തിലേക്ക് എത്തിയ അവര്‍ തേങ്ങയേറ് ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെ എസ്എൻഡിപി ഭാരവാഹികളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അത് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലേക്കും നീങ്ങുകയും ചെയ്തുവെന്നാണ് വിവരം. വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും മറ്റു തരത്തിലുള്ള രാഷ്ട്രീയ സ്വഭാവമുള്ള അക്രമമല്ല നടന്നതെന്നും പൊലീസ് വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More