സാവോ പോളോ: ഇതിഹാസ താരം പെലെയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷിച്ച് കുടുംബം. പെലെക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പെലെ വീട്ടിലേക്ക് എത്തുമെന്ന് കുടുംബാംഗങ്ങള്‍ ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ പെലെയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങളെല്ലാം ഒഴിവാക്കിയെന്ന് മകള്‍ അറിയിച്ചിരുന്നു. അതേസമയം, പെലെയുടെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് മറ്റ് അസുഖങ്ങളുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.