ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കാനിരിക്കെ പദയാത്രയില്‍ പങ്കുചേരാന്‍ ബിജെപി ഇതര കക്ഷി നേതാക്കളെ ക്ഷണിച്ച് കോണ്‍ഗ്രസ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി, ആര് എല്‍ ഡി നേതാവ് ജയന്ത് ചൗധരി തുടങ്ങിയവരെയാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത്. ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുന്നത്. ഗാസിയാബാദിലെ ലോനിയിലൂടെ യുപിയിലെത്തുന്ന യാത്ര ബാഗ്പത്, ഷാംലി വഴി ഹരിയാനയിലേക്ക് കടക്കും.
ഉത്തര്‍പ്രദേശിലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയെല്ലാം ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് പറഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം തുറന്നുപറയാന്‍ കഴിയാത്ത കാലത്ത്, അവരുടെ മനസറിയാനുളള ഏകപോംവഴി ഭാരത് ജോഡോ യാത്രയാണെന്ന് അശോക് സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര പത്ത് സംസ്ഥാനങ്ങള്‍ പിന്നിട്ട് നിലവില്‍ ഡല്‍ഹിയിലാണ് എത്തിനില്‍ക്കുന്നത്. ഒന്‍പത് ദിവസത്തെ ശൈത്യകാല അവധിക്കുശേഷം ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുക. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യുപിയില്‍ പര്യടനം നടത്തുന്ന മൂന്നുദിവസവും യാത്രയില്‍ പങ്കെടുക്കും.