ഇ പി ജയരാജനെതിരായ ആരോപണം ഗൗരവമുളളത്- മലക്കംമറിഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അനധികൃതമായി സ്വന്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം ഗൗരവമുളളതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപിക്കെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണം വേണമെന്നും മുസ്ലീം ലീഗിന് സിപിഎമ്മിനോട് മൃദുസമീപനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപി ജയരാജന്‍ വിഷയത്തില്‍ ലീഗില്‍ ഭിന്നാഭിപ്രായമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന പതിവ് ലീഗിനില്ലെന്നും പി ജയരാജന്റെയും ഇപിയുടെയും പ്രശ്‌നം അവരുടെ പാര്‍ട്ടി തന്നെ കൈകാര്യം ചെയ്യുന്നതാണ് ശരിയെന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പി ജയരാജന്‍- ഇപി ജയരാജന്‍ വിഷയം സിപിഎമ്മിലെ ആഭ്യന്തര കാര്യമാണെങ്കിലും എന്താണ് അഭിപ്രായം എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയാറില്ലെന്ന് മറുപടി പറഞ്ഞു. ചോദ്യവും ഉത്തരവും മാധ്യമപ്രവര്‍ത്തകരാണ് പറഞ്ഞത്. പിന്നീട് വന്ന ലീഗ് നേതാക്കളുടെ അഭിപ്രായവും ചേര്‍ത്ത് മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കുകയായിരുന്നു- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപി ജയരാജന്‍ വിവാദത്തില്‍ കെപിഎ മജീദും കെ എം ഷാജിയുമുള്‍പ്പെടെയുളള നേതാക്കള്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനീതിക്കെതിരെ പ്രതികരിക്കണമെന്നാണ് കെ പി എ മജീദ് പറഞ്ഞത്. ഇപി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും രണ്ടു ജയരാജന്മാരെയും തീര്‍ക്കാനുളള പിണറായി വിജയന്റെ വജ്രായുധമാണെന്നുമാണ് കെ എം ഷാജി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More