ഡല്‍ഹി: ഹോളിവുഡ് ചിത്രമായ 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' പത്ത് ദിവസത്തിനുള്ളില്‍ നേടിയത് 7000 കോടിരൂപ എന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തിലാണ് സിനിമ ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 18 കോടി രൂപയും ഇന്ത്യയില്‍ നിന്ന് 300 കോടി രൂപയുമാണ് ചിത്രം നേടിയിരിക്കുന്നത്. ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2. ടോം ക്രൂസ് ചിത്രം ടോപ്പ് ഗൺ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാറിന്റെ മേക്കിംഗ് വളരെ മികച്ച രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. അവതാറിന്റെ ആദ്യഭാഗം നേടിയത് 24,000 കൂടിരൂപയാണ്. 3800 കോടി രൂപ ചെലവാക്കിയാണ് അവതാര്‍ 2 നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വടക്കേ അമേരിക്കയിലെ കഠിനമായ ശൈത്യകാല കാലാവസ്ഥയും ലോകമെമ്പാടുമുള്ള കൊവിഡ് പകര്‍ച്ച വ്യാധി ഭീഷണിയും 'അവതാർ' പുതിയഭാഗത്തിന് കാര്യമായ ബോക്സ് ഓഫീസില്‍ വരുമാനം സൃഷ്ടിക്കുന്നതിന് തടസ്സമായേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.