ജാതിയുടെ അടിസ്ഥാനത്തില്‍ ആരെയും മുഖ്യമന്ത്രിയാക്കില്ല- അശോക് ഗെഹ്ലോട്ട്‌

ജയ്പൂര്‍: ജാതിയുടെ അടിസ്ഥാനത്തില്‍ ആരെയും മുഖ്യമന്ത്രിയാക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. താന്‍ മുഖ്യമന്ത്രിയായത് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുളളതുകൊണ്ടാണെന്നും മാലി സമുദായത്തില്‍നിന്നുളള ഏക എംഎല്‍എ താനാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഗുജ്ജാര്‍ സമുദായാംഗമായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.

'ഇന്ന് ഞാന്‍ മുഖ്യമന്ത്രിയാണ്. ജാട്ട്, ഗുജ്ജാര്‍, രജപുത്ര, കുശ്വാഹ, ജാദവ്, ബ്രാഹ്‌മണന്‍, ബനിയ, മീന തുടങ്ങിയ സമുദായങ്ങളെയെല്ലാം സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ജാതിയുടെ അടിസ്ഥാനത്തിലല്ല ആരെയും മുഖ്യമന്ത്രിയാക്കുന്നതെന്ന് എനിക്കറിയാം'- അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജസ്ഥാനിലെ ജനങ്ങള്‍ തന്നെ മൂന്നുതവണ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ താന്‍ ഭാഗ്യവാനാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. 'എല്ലാ സമുദായങ്ങളില്‍നിന്നുമുളള ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നില്ലെങ്കില്‍, എന്നെ അനുഗ്രഹിക്കുന്നില്ലെങ്കില്‍, എന്നെ എങ്ങനെ മൂന്നുതവണ മുഖ്യമന്ത്രിയാക്കും? എന്റെ ജാതിയുടെ പേര് സൈനി എന്നാണ്. അതിനെ കുശ്വാഹ എന്നും മാലി എന്നും വിളിക്കാറുണ്ട്. എന്റെ ജാതിയില്‍നിന്ന് ഒരു എംഎല്‍എ മാത്രമേ നിയമസഭയിലുളളു. അത് ഞാനാണ്. ഞാന്‍ ഭാഗ്യവാനാണ്. രാജസ്ഥാനിലെ ജനങ്ങള്‍ മൂന്നുതവണ എന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു'- അശോക് ഗെഹ്ലോട്ട് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

മൂന്നുതവണ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെ ഇത്രമേല്‍ വിശ്വസിക്കുന്നത് രാജസ്ഥാനിലെ ജനങ്ങളുടെ സ്‌നേഹവും വാത്സല്യവും അനുഗ്രഹവും കൊണ്ടാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 21 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More