ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും നല്ല ഇന്ത്യക്കായാണ് താന്‍ ഭാരത് ജോഡോ യാത്രയില്‍ അണിചേരുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പദയാത്രയുടെ ഭാഗമാവുന്ന കാര്യം മെഹബൂബ അറിയിച്ചത്. 

'കശ്മീരിലെത്തുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ ധൈര്യത്തെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ആരെങ്കിലും ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കടമയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല ഒരു ഇന്ത്യയ്ക്കുവേണ്ടിയുളള യാത്രയില്‍ രാഹുലിനൊപ്പം ചേരും'- മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്ര ജനുവരി ഇരുപതിന് ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളളയും യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര നിലവില്‍ ഡല്‍ഹിയിലാണുളളത്. ശൈത്യകാല അവധിക്കുശേഷം ജനുവരി മൂന്നിന് ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യടനം ആരംഭിക്കും.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 13 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More