ചെന്നൈ: ലോകേഷ് കനകരാജും - വിജയിയും ഒന്നിക്കുന്ന 'ദളപതി 67' ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വലിയ ആകാംഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. 'ദളപതി 67' നൂറു ശതമാനം തന്റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയിയുടെയും 50% തന്റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ഗലാട്ടയുടെ പ്രോഗ്രാമിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലോകേഷ് തന്നെയാണ് സിനിമയുടെ തിരകഥയും എഴുതുന്നത്. അടുത്തിടെ കമലഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം ഇന്ത്യന്‍ സിനിമകളിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു.