രാഹുൽ ഗാന്ധി ശ്രീരാമനാണെന്നല്ല പറഞ്ഞത്; വിശദീകരണവുമായി സൽമാൻ ഖുർഷിദ്‌

ഡല്ഡഹി: രാഹുല്‍ ഗാന്ധി ശ്രീരാമനാണെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാഹുല്‍ ഗാന്ധി ശ്രീരാമന്റെ പാതയാണ് പിന്തുടരുന്നതെന്നാണ് താന്‍ പറഞ്ഞതെന്നും ബിജെപി പിന്തുടരുന്നത് രാവണന്റെ പാതയാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'രാഹുല്‍ ഗാന്ധി ശ്രീരാമനല്ല. പക്ഷെ അദ്ദേഹത്തിന് ശ്രീരാമന്‍ കാണിച്ച പാത പിന്തുടരാന്‍ കഴിയും. നിങ്ങള്‍ക്ക് അതിലൂടെ നടക്കാന്‍ അവകാശമില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ അവര്‍ രാമനുപകരം രാവണന്റെ പാതയാണ് പിന്തുടരുന്നത്'- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

'രാഹുല്‍ ഗാന്ധി അമാനുഷികനാണ്. ശൈത്യത്തില്‍ നമ്മളെല്ലാം ജാക്കറ്റ് ധരിച്ച് തണുത്തുവിറച്ച് ഇരിക്കുമ്പോള്‍ ടീ ഷര്‍ട്ട് മാത്രം ധരിച്ച് അദ്ദേഹം പുറത്ത് നടക്കുകയാണ്. ഒരു യോഗിയെപ്പോലെ ലക്ഷ്യബോധത്തോടെ അദ്ദേഹം തപസ്യ അനുഷ്ടിക്കുകയാണ്. ശ്രീരാമന് എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളില്‍ രാമന്റെ പാദുകങ്ങള്‍ ഞാന്‍ എത്തിക്കും. ഇപ്പോള്‍ ആ പാദുകങ്ങള്‍ ഉത്തര്‍പ്രദേശിലെത്തിയിട്ടുണ്ട്'-എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയെ രാമനോടും ഭാരത് ജോഡോ യാത്രയെ രാമായണത്തോടും ഉപമിച്ചുളള സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നും മറ്റ് മതങ്ങളുടെ ദൈവങ്ങളുമായി താരതമ്യം ചെയ്യാന്‍ ആരെങ്കിലും തയാറാവുമോ എന്നുമാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാല ചോദിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More