അമ്മ ഉടന്‍ സുഖം പ്രാപിക്കട്ടെ, സ്‌നേഹവും പിന്തുണയും താങ്കള്‍ക്കൊപ്പമുണ്ട്- നരേന്ദ്രമോദിയോട് രാഹുല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ഒരു അമ്മയും മകനും തമ്മിലുളള സ്‌നേഹം ശാശ്വതവും അമൂല്യവുമാണ്. മോദിജീ, ഈ ദുഷ്‌കരമായ സമയത്ത് എന്റെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ അമ്മ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ഹീരാബെന്‍ മോദിയെ അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമ്മയെ കാണാനായി നരേന്ദ്രമോദി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. 99-കാരിയായ ഹീരാബെന്‍ ഗാന്ധിനഗറില്‍ ഇളയ മകന്‍ പങ്കജ് മോദിക്കൊപ്പമാണ് താമസിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്താണ് പ്രധാനമന്ത്രി അമ്മയെ അവസാനമായി സന്ദര്‍ശിച്ചത്. പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി അമ്മയുമായി സംസാരിക്കുന്നതിന്റെയും ഒരുമിച്ച് ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 7 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More