സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എന്‍ ഐ എ. 56 ഇടങ്ങളില്‍ ഒരേ സമയത്താണ് എന്‍ ഐ എ പരിശോധന നടത്തിയത്. നേതാക്കളുടെ വീടുകളില്‍ നിന്നും രേഖകളും ഫോണും പിടിച്ചെടുത്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പുലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച റെയ്ഡ് പലയിടങ്ങളിലും പൂര്‍ത്തിയായി. പോപ്പുലര്‍ ഫ്രണ്ടിന്‍റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലും പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകളിലുമാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്വാഭാവിക പരിശോധനയാണ് നടത്തുന്നതെന്ന് എന്‍ ഐ എ അറിയിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് എറണാകുളം റൂറല്‍ പോലീസ് പരിധിയിലാണ്. 

Contact the author

Web Desk

Recent Posts

Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More