ഷുക്കൂര്‍ വധം: കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍

ഷുക്കൂർ വധത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മലക്കംമറിഞ്ഞ് കെ. സുധാകരന്‍. പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ  ഞാൻ സംസാരിച്ചു എന്ന പ്രചാരണം വ്യാജവും അബദ്ധജടിലവുമാണെന്ന് സുധാകരന്‍ പറഞ്ഞു. 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി. കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി പി ഹരീന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ഗൌരവമേറിയ കാര്യമാണെന്നായിരുന്നു നേരത്തെ സുധാകരന്‍ പ്രതികരിച്ചത്. എന്നാല്‍, ഗൗരവമായ ആരോപണം എന്ന പരാമർശത്തിൽ മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കി, പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുകയാണ് എന്നാണ് സുധാകരന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

കെ. സുധാകരന്‍ എഴുതുന്നു:

മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ  ഞാൻ സംസാരിച്ചു എന്ന രീതിയിൽ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. 

അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ   അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട്  പ്രതികരിക്കാം എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉൾക്കൊള്ളാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ് ? 

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജൻ ഗുരുതരമായ ആരോപണങ്ങൾ നേരിടുമ്പോൾ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയിൽ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനൽ പാർട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കും.

പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാർത്തകളാക്കി  കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്കിടയിൽ ഭിന്നിപ്പ്  വരുത്താനുള്ള പാഴ്ശ്രമങ്ങൾ സ്ഥാപിത താല്പര്യക്കാർ കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട്. അത്തരം വ്യാജ പ്രചാരണങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Politics

അരമനകള്‍ കയറാന്‍ കോണ്‍ഗ്രസും; നീക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്

More
More
Web Desk 4 months ago
Politics

സുകുമാരന്‍ നായര്‍ പിന്തുണച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നു- വെളളാപ്പളളി നടേശന്‍

More
More
Web Desk 5 months ago
Politics

എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാമെന്ന് ഇ പി ജയരാജൻ

More
More
Web Desk 5 months ago
Politics

'പി. ജയരാജന്റെ ക്വട്ടേഷൻ ബന്ധങ്ങളും അന്വേഷിക്കണം'; നേതൃത്വത്തിന് പരാതി

More
More
Web Desk 5 months ago
Politics

ഇ പി ജയരാജനെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യം; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

More
More
Web Desk 5 months ago
Politics

ഇപി അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി അറിവില്ല- പി ജയരാജന്‍

More
More